Friday 25 May 2007

എന്‍റെ പേര്

രണ്ടായിരത്തി ആറാം മാണ്ട്
ജൂണ്‍ മാസം പതിനഞ്ചാം തിയതി
പതിനഞ്ച്‌ നാല്‍പ്പത്തിയഞ്ച്‌യെന്ന റയില്‍വെ സമയത്തില്‍
ശ്രീമാന്‍ അഭിലഷ് ടി. നായരുടെയും
ശ്രീമതി നിഷ അഭിലഷ് നായരുടെയും
പുത്രനായി കേരളത്തിന്‍റെ അങ്ങ് തെക്കെമൂലയിലെ തലസ്ഥാന നഗരിയായ അനന്തപുരിയിലെ ഒരു കൊച്ചു ഗ്രമമായ
കേരളാദിത്യപുരദേശത്ത് പുണ്യവാനായ ഞാന്‍
ഈ ഭൂലോകത്തില്‍ ഭൂജാതനായി

പ്രായം ഇപ്പോള്‍ പതിന്നൊന്ന്‌ മാസം പൂര്‍ത്തിയായി,
പക്ഷെ പ്രകടനം ഇരുപത്തിയഞ്ചിന്‍റെതാണെന്നു മാത്രം
പേര് ഋഷി എന്നു വിളിക്കുന്ന അഭിനിഷ്‌.

എന്‍റെ മുഴുവന്‍ പേര് ഇത്തിരി, ഒത്തിരി നീളം കൂടിയതാണ്‌,
‘അച്ഛന്‍റെ ഒരു തമാശ’
ഇട്ടിരിക്കുന്ന പേരിന്‍റെ ഒരു നീളം കണ്ടില്ലേ !
അഭിനിഷ്‌ അഭിലാഷ്‌ നായര്‍
എന്നാണെന്‍റെ മുഴുവന്‍ പേര്
സ്കൂളില്‍ ചേര്‍ക്കുബോഴ്‌ ഹാജര്‍ രജിസ്റ്റ്രില്‍
കോളങ്ങള്‍ പലതും കടന്ന്‌ ഉന്തിപ്പൊന്തിയങ്ങനെ നില്‍ക്കും
എന്‍റെ മഹത്വരമായ പേര്.

ഋഷി
എന്ന വിളിപേര് ഉച്ചരിക്കാന്‍ പ്രയാസമായതിനാലാവണം
അച്ഛനൊഴികെ മറ്റെല്ലാപെരും
റിച്ചു…
റിച്ചായെന്നും.

കുണ്ടോട്ടീ…
എന്ന്‌ ആശ വല്ലീയമ്മയും, അവരുടെ മകളായ,
എന്‍റെ ഒരേ ഒരു ചേച്ചിയായ വാവയെന്ന ഇരട്ടപേരിലും,
മനുയെന്നപ്പരട്ട പേരിലും,
സ്കൂളില്‍ ശ്രീലക്ഷ്മിയെന്നും
അറിയപ്പെടുന്ന ആ അഞ്ച് വയസ്സുകാരിയായ
യക്ഷി, എന്നെ ലൂട്ടാപ്പിയെന്നും വിളിക്കും.

ബോധം ഉറച്ചുവരാത്തതിനാല്‍
ഇപ്പോളെനിച്ച് വിച്ചമമില്ലല്ലോ…
എങ്കിലും ഭാവിയില്‍
കുണ്ടോട്ടീ…
ലൂട്ടാപ്പി…
എന്ന പേരുകളെനിച്ച് ചിലപ്പോള്‍ വിനയായിത്തീര്‍ന്നേക്കാം !!!

പച്ചേ!
ഞിങ്ങളെന്നെ ഋഷികുട്ടാന്നെ വിളിക്കാവൂ കേട്ടോ....
ഇല്ലങ്കിലെനിച്ചു ചങ്കടം വന്നാലോ ???....
എനിച്ചു ചങ്കടം വന്നാല്‍
ഞിങ്ങള്‍ക്കും ചങ്കടം വരൂലേ???...
ചങ്കടം വന്നാകരയണ്ട കേട്ടോ !
കരയാതിരുന്നാലെന്‍റെ ഇങ്ക്‌ തരാം…
ആരൊടും പറയല്ലേ....

റ്റാറ്റ...

റ്റാറ്റ...

6 comments:

SUNISH THOMAS said...

ഇട്ടപ്പൊത്തോ...!

തേങ്ങയുടച്ച കൂട്ടത്തില്‍ കാലുതെന്നി വീണതാ...

എഴുത്ത് ഇഷ്ടപ്പെട്ടു.

വല്യമ്മായി said...

സ്വാഗതം ഋഷിക്കുട്ടനും മയില്പ്പീലിക്കും

jayasankar said...

എഴുത്ത് ഇഷ്ടപ്പെട്ടു.

ഏ.ആര്‍. നജീം said...

സ്വാഗതം..
തുടക്കം കലക്കി
:)

ദിലീപ് വിശ്വനാഥ് said...

നല്ല മയില്‍‌പ്പീലി.

കല്‍ക്കി said...

നാളെയും നാളെയും ഇങ്ങനെയൊക്കെപ്പറയാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു